Sunday 11 October 2020

25 ഒട്ടുമാവിൻ ചുവട്ടിലെ അരവിന്ദോൽത്സവം.!









കിഴക്കെ അങ്ങാടിയിൽ റോഡിന് നടുവിലേക്ക് തലനീട്ടി നിന്നിരുന്ന ഒരു മാവിൻ ചുവട്ടിൽ എൺപതുകളിൽ രൂപപ്പെട്ട സൗഹൃദ സംഘമാണ് ആട്ടോപാൾസ് ഗ്യാങ്ങ് സങ്ങതി അതൊരു സ്പെയർ പാർട്ട്സ് കടയായിരുന്നെങ്കിലും സ്കൂൾ കാലം മുതൽ ഒന്നിച്ച് പഠിച്ചവരും, ചേർന്ന് പ്രവർത്തിച്ചവരും പഠനത്തിനും, തൊഴിലിനും ഇടയിലെ ഇടവേളയിൽ ഒരു കൂട്ടമായി മാറുകയായിരുന്നു സംഗീതം, നാടകം, കായികം, രാഷ്ട്രീയം എന്നുവേണ്ട പരിധി ഇല്ലാത്ത ഇഷ്ടങ്ങളുടെ നാട്ടു കൂട്ടം.. രക്ത ബാങ്കുകൾ കുറവായിരുന്ന അക്കാലത്ത് ആർക്കും ഏത് സമയവും ആശ്രയിക്കാവുന്ന രക്തദാന സേനയുമായിരുന്നു ആട്ടോപാൾസ് അറുപതോളം വ്യക്തികളുടെ പേരും ഗ്രൂപ്പും കോണ്ടാക്ട് നമ്പറും കാണാ പാഠമായിരുന്നു അതിൻ്റെ ചാർജുകാരനായിരുന്ന ok ബെന്നിക്കും, വെങ്കിടിക്കും പ്രേമവാസനുമെല്ലാം
എൺപതുകളിലെ സിനിമാ തിരക്കുകളുടെ ഇടവേളകളിൽ മാള അരവിന്ദേട്ടൻ എത്തിയാൽ ഒരു വട്ടമെങ്കിലും മാവിൻ ചുവട്ടിൽ വരാതിരിക്കില്ല.. അന്നാണ് അരവിന്ദേട്ടൻ്റെ പല നമ്പറുകളും ചോർത്തി എടുക്കാറുള്ളത് നല്ലൊരു തബലിസ്റ്റ് കൂടിയായ അരവിന്ദേട്ടൻ കൗണ്ടറിന് മുകളിൽ താളം പിടിക്കുമ്പോൾ അന്നുവരെ മൂളിപ്പാട്ടു പോലും പാടാത്തവരും തലയാട്ടി തുടങ്ങും അന്നേരമാവും നാട്ടിലെ നാടൻ പാട്ടുകാരായ PTയോ, കൊളോസോയോ, എത്തുന്നത് പിന്നെ അവിടമൊരു കച്ചേരി മൂലയാവും PT പാട്ടു പാടുമെങ്കിലും എല്ലാ പാട്ടിലും നാല് വരി കഴിഞ്ഞാൽ വലിഞ്ഞു തുടങ്ങും പിന്നെ കുറ്റം താളം പിടിച്ചവൻ്റെ തലയിലാവും കൊട്ടാൻ അറിയില്ലെങ്കിൽ ഒന്ന് നിർത്തി പോ അരവിന്ദാ എന്നാവും PTയുടെ ഡൈലോഗ് ഇടയിൽ അട്ടോ പാൾസിൻ്റെ കൊട്ടാരം ഗായകരായ ഉണ്ണിമാഷും, മുയലൻ ബാബുവും എത്തുന്നതോടെ സംഗീതം പരകോടിയിൽ എത്തും.
ഇനി PT ആരെണെന്നല്ലെ സമ്പന്നമായ പെരെപ്പാടൻ തറവാട്ടിലാണ് ജനിച്ചതെങ്കിലും PT യുടെ ഏറ്റവും വലിയ പ്രശ്നം വിശപ്പായിരുന്നു.. പലപ്പോഴും ഭക്ഷണം ലഭിച്ചിട്ടുണ്ടാവില്ല അത്തരം സന്ദർഭങ്ങളിൽ വല്ലാതെ വയലൻ്റായിരിക്കും അറിയുന്ന സുഹൃത്തുക്കൾ ചെറിയ സഹായങ്ങൾ നൽകിയാൽ ഭക്ഷണം കഴിക്കും.. പിന്നെ PTയിലെ കലാകാരൻ പുറത്തു ചാടും പാട്ടുകൾ ഒന്നിന് പിന്നാലെ ഒന്നായി പുറത്തു വരും അങ്ങിനെ നല്ല ഫോമിൽ നിൽക്കുന്ന നേരത്താണ് ഗൾഫ്കാരൻ ജമാലിൻ്റെ വരവ് ആളെ കണ്ടപാടെ ഒന്ന് കണ്ണിറുക്കിയ ശേഷം PTവീണ്ടും പാട്ടിൽ മുഴുകി ഒന്നു രണ്ട് പാട്ട് കൂടി പാടിയശേഷം ജമാലിനോട്... 
വെറുതേ ഇരുന്ന് കേൾക്കാൻ നല്ല രസമാണ് അല്ലേ..മനുഷ്യൻ അന്തം കത്തീട്ട് പാടുന്നതാ.. ഇനി കേൾക്കാൻ ഒരു ഫിഫ്റ്റി മണീസ് തായോ ജമാൽ കീശയുടെ മുകളിൽ തടവിക്കൊണ്ട് പറഞ്ഞു സോറി ജോയി ഇപ്പോ കയ്യിൽ ഒന്നുമില്ല പിന്നീടാവാം..അതുവരെ നല്ല സന്തോഷത്തിൽ പാടി നിന്നിരുന്ന PTയുടെ മുഖം പെട്ടെന്ന് മാറി.. തെല്ലൊരു നിരാശയോടെ ജമാലിനോട്...നീ ഒന്നും തന്നില്ലെങ്കിലും പ്രശ്നമില്ല.. പക്ഷേ ജമാലെ  പണി നീ സ്ഥിരമായി ചെയ്ത് നടക്കുന്നത് നാളെ എനിക്ക് കാണേണ്ടി വരരുത്..
ജമാലിന് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഉടൻ തൊട്ടടുത്ത് നിന്നിരുന്ന ബച്ചൻ തോമാസേട്ടൻ്റെ കയ്യിൽ നിന്നും 100 രൂപ വാങ്ങി PT യുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു..ഇതിൽ 50 രൂപ PT എടുത്തിട്ട് ബാക്കി കയ്യിൽ വെച്ചോ..അടുത്ത വരവിന് കാണുമ്പോൾ കഞ്ഞിവർത്താനം വീണ്ടും പറയേണ്ടി വരരുത്
അരവിന്ദേട്ടൻ വരുമ്പോൾ പുറത്തു നിന്നുള്ള ചില സിനിമാ സുഹൃത്തുക്കളെ കൂടെ കൂട്ടാറുണ്ട്.. അത്തരം രണ്ട്പേരെ ചൂണ്ടി അരവിന്ദേട്ടൻ പറഞ്ഞു ഇവന്മാരെ കൽപ്പക ഷാപ്പിൽ കൊണ്ടുപോയി ഒന്ന് മിനുക്കീട്ട് വാ... ബില്ല് ഞാൻ തരാം.. പൊതുവേ പിശുക്കനായ അരവിന്ദേട്ടൻ്റെ അനൗൺസ്മെൻ്റ് കേൾക്കേണ്ട താമസ്സം ഒന്നു രണ്ട് സുഹൃത്തുക്കൾ ഇവരേയും കൂട്ടി നേരെ കൽപ്പക ഷാപ്പിലേക്ക് പോയി തിരിച്ചെത്തിയതോടെ മാവിൻ ചുവടിന് വീണ്ടും ജീവൻ വെച്ചു...രണ്ടാം ഗ്ലാസിൽ എത്തിയപ്പോഴാണ് അറിയുന്നത് കൂടെ ഇരുന്ന് അച്ചാറ് കൂട്ടി പഠിക്കുന്നത് അന്നത്തെ പ്രശസ്ഥ സംവിധായകൻ അമ്പിളിയും സുഹൃത്തുമായിരുന്നു എന്ന കാര്യം എന്നപോലെ ഒട്ടുമാവിൻ ചുവട്ടിലേക്ക് ഒഴുകി എത്തിയ എത്രയോ സൗഹൃദങ്ങൾ.. കഥ പറഞ്ഞിരിക്കുമ്പോഴാണ് റോഡിൽ ഒരു പയ്യൻ അരവിന്ദേട്ടനെ നോക്കി ചിരിച്ച് കൊണ്ട് നിൽക്കുന്നത് കണ്ടത്
ആളെ കൈകാട്ടി വിളിച്ചിട്ട് അരവിന്ദേട്ടൻ പറഞ്ഞു...ടാ.. നീയ് ദാ പോസ്റ്റോപ്പീസിൽ പോയി ഒരു പത്ത് ഇല്ലെൻ്റ് വാങ്ങിവാ.. എന്നുപറഞ്ഞ് അതിനുള്ള പണം കൊടുത്തു..അയാൾ പോസ്റ്റോഫീസിൽ പോയി പറഞ്ഞ പോലെ ഇല്ലെൻ്റും വാങ്ങി തിരിച്ചു വന്നു... എന്തു നല്ല പയ്യൻ എന്ന് ഞങ്ങളും കരുതി...വാങ്ങിയ ഇല്ലെൻ്റ് അരവിന്ദേട്ടൻ്റെ കയ്യിൽ കൊടുത്തിട്ട് അയാൾ ചോദിച്ചു... താനാരാ... എന്നോട് ഇല്ലെൻ്റ് വാങ്ങി വരാൻ പറയാൻ..രംഗം വഷളായി അടിഒഴികെ എല്ലാം നടന്നു മലയാളം തീർന്നപ്പോൾ ബാക്കി തെറി ഇഗ്ലീഷിലായി...ഞങ്ങൾ നോക്കുമ്പോൾ രണ്ട് പേരുടെ കാര്യത്തിലും ന്യായവും, ന്യായക്കേടുമുണ്ട്..വഴി പോക്കനെ വിളിച്ച് ഇല്ലെൻ്റ് വാങ്ങി വരാൻ പറഞ്ഞത് അരവിന്ദേട്ടൻ്റെ തെറ്റ്..ഒരാൾ പറഞ്ഞു എന്നു കരുതി ഓടിപ്പോയി ഇല്ലെൻ്റും വാങ്ങിയത് വഴി പോക്കൻ്റെ തെറ്റ്..ഞങ്ങൾ ന്യൂട്രൽ ആയിരണ്ട് പേരേയും പിൻതാങ്ങാൻ പറ്റാത്ത അവസ്ഥ ഒരു വിധം വഴിപോക്കനെ ശാന്തനാക്കി തിരിച്ചയച്ചു...ഇല്ലെൻ്റ് എത്ര വേണമെങ്കിലും ഞങ്ങൾ വാങ്ങി തരുമായിരുന്നല്ലോ അരവിന്ദേട്ടനോട് ചോദിച്ചു...പാവം പയ്യനല്ലെ എന്നു കരുതി സഹായം ചോദിച്ചതാ..ഇത്ര വലിയ കരിമൂർഖൻ ആയിരിക്കുമെന്ന് ഞാൻ കരുതിയില്ല അരവിന്ദേട്ടൻ പറഞ്ഞു
ഇനി ഒരു കോർണ്ണർപീസ്
ഒറ്റനോട്ടത്തിൽ പയ്യൻ ലുക്ക് തോന്നുമായിരുന്നെങ്കിലും ഇരിങ്ങാലക്കുട താലൂക്ക് ഓഫീസിലെ ക്ലർക്കായിരുന്നു സിനിമാ നടനെ മുന്നിൽ കണ്ടപ്പോൾ ഒരു കൗതുകത്തിന് ചിരിച്ചു പോയതാ അത്തരം ഒരാളെയാണ് അരവിന്ദേട്ടൻ ഇല്ലെൻ്റ് വാങ്ങാൻ പോസ്റ്റോഫീസിൽ പറഞ്ഞയച്ചത്.!

സുരേഷ് ബാബു മാളകാഴ്ച്ചകൾ


1 comment:

  1. How to make money from gambling - Work Mamake Money
    In this video, we หารายได้เสริม learn how to make money from gambling. 바카라 사이트 This is a gambling game in which you make worrione a fortune through playing games and winning.

    ReplyDelete