Wednesday, 29 November 2017

11 മാളയെ പ്രണയിച്ച പൂപ്പത്തിക്കാരൻ..!


അമ്പഴക്കാട്ടെ പട്ടിക്ക് അമ്പഴക്കാടുമില്ല.. ചെമ്പാളൂരുമില്ല.. എന്ന് പണ്ട് കണ്ടംകോരൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഇങ്ങനെ പറയാൻ ഒരു കാരണവുമുണ്ട്..തൊട്ട് തൊട്ട് കിടക്കുന്ന രണ്ട് അതിർത്തി ഗ്രാമങ്ങൾ.. ഒന്ന് മാളയിലും, മറ്റൊന്ന് അന്നമനടയിലും. ആ ഭാഗത്ത് ഓടി നടന്നിരുന്ന ഒരു നായയേ കുറിച്ച് അമ്പഴക്കാട്ടുകാരോട് ചോദിച്ചാൽ അവർ പറയും നായ ചെമ്പാളൂർ ക്കാരനായതിനാൽ അവിടെപ്പോയ് അന്വോഷിക്കാൻ. മറിച്ച് ചെമ്പാളുർക്കാരോടാണ് ചോദിക്കുന്നതെങ്കിൽ അവർപറയും നായ അമ്പഴക്കാട്ടു കാരനായതിനാൽ അവിടെപ്പോയ് അന്യോഷിക്കാൻ.


എന്ന് പറഞ്ഞപോലെ പൂപ്പത്തിക്കും മാളക്കും ഇടയിൽ പെട്ട് കല്യാണം പോലും കഴിക്കാൻ പറ്റാതെ പോയ ഒരു സുഹൃത്ത് ഞങ്ങൾക്കുണ്ട്. അവനാണ് ഞങ്ങളുടെ കണ്ണൻ നായർ. കണ്ണൻചിറ കണ്ണ്യേടത്ത് കണ്ണൻ നായർ.


ഇത് പറയാൻ കാരണം കുറച്ചു നാൾ മുമ്പ് ഈ കണ്ണൻ നായർക്ക് തരക്കേടില്ലാത്ത ഒരു കല്യാണ ആലോചന വന്നു. നമ്മുടെ പൊയ്യക്കാരി അമ്മു അരയത്തി ആയിരുന്നു മൂന്നാംകാരി. പെണ്ണാണെങ്കിൽ അമേരിക്കക്കാരിയായ ഒരു നായർ ഫാമിലി. കൂട്ടുകാർ വല്ലാതെ നിർബന്ധിച്ചപ്പോൾ.. എന്നാൽ പിന്നെ പെണ്ണിനെ ഒന്ന് കണ്ടു നോക്കാം എന്ന് നമ്മുടെ കണ്ണൻ നായരും തീരുമാനിച്ചു. കൂടെയുള്ള കൂട്ടുകാർക്കാണെങ്കിൽ ചുളുവിന് ഒരു ചായകുടിയും നടക്കും. അങ്ങിനെ കണ്ണൻ നായരുടെ ജീവിതത്തിലെ ആദ്യ പെണ്ണുകാണൽ നടന്നു. പെൺവീട്ടുകാർ ക്കാണെങ്കിൽ.. ചെറുക്കനെ കണ്ടപ്പോൾ തന്നെ നന്നായി ബോധിച്ചു.
എന്നാപ്പിന്നെ ആളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നേരിട്ടു തന്നെ അന്വോഷിച്ചു കളയാം എന്ന് കരുതി. പെൺ വീട്ടുകാർ നേരെ കണ്ണൻ നായരുടെ ജന്മനാടായ പൂപ്പത്തി യിലേക്ക് വണ്ടി വിട്ടു. അവിടെ നാലു വഴിയിൽ ചെന്ന് ആദ്യം കണ്ട ചായകടയിലും, ഫിറ്റ്മാന്റെ തയ്യൽ കടയിലും,പഞ്ചായത്ത് പരിസരത്തുമെല്ലാം ഇവർ കണ്ണനേ കുറിച്ചുള്ള വിവരങ്ങൾ തിരക്കി.. പൂപ്പത്തിയിലെ നാട്ടുകാർ ഒരേ സ്വരത്തിൽ പറഞ്ഞു ആളെ ഈ നാട്ടിൽ പകല് കണ്ടവർ കുറവാണ്.. രാവിലെ മാളക്ക് പോയാൽ പിന്നെ വൈകീട്ടാ പുള്ളി തിരിച്ചു വരുന്നത്.. നിങ്ങൾ ഒരു കാര്യം ചെയ്യ് മാളയിൽ പോയ് അന്വോഷിക്കൂ അതായിരിക്കും കൂടുതൽ നന്നാവുക.. എന്ന് പറഞ്ഞ് പൂപ്പത്തിക്കാർ ആ അന്യോഷണ കമ്മീഷനെ മാളക്ക് ഉന്തി വിട്ടു. അവർ നേരെ മാളയിലേക്ക് തന്നെ തിരിച്ചു പോന്നു. അങ്ങിനെ മാളയിലെത്തി ആദ്യം കണ്ട അന്തോണി ചേട്ടന്റെ ചായകടയിൽ കയറി ഒരു ചായയും കുടിച്ച് നമ്മുടെ കണ്ണൻ നായരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വോഷിച്ചു.
ആ സമയം ഈ ചായകടയുടെ പരിസരത്ത് വെറുതേ ചുറ്റി തിരിഞ്ഞിരുന്ന ചെറുപുഷ്പ്പം ബെന്നിയും, മണ്ടകനും, പിന്നെ ചായകടക്കാരൻ തോമാസും ഒരേ സ്വരത്തിൽ പറഞ്ഞു. നിങ്ങളെന്തിനാണെന്നെ അയാളെ കുറിച്ച് ഇവിടെ മാളയിൽ അന്യോഷിക്കണെ..ആള് പൂപ്പത്തിക്കാരനല്ലെ.? നിങ്ങള് പൂപ്പത്തീപോയ് അന്വോഷിക്കൂന്നെ..!
അങ്ങിനെ മാളയിലെ നാട്ടുകാരും കയ്യൊഴിഞ്ഞു.
അതോടെ ആ അന്വോഷണം വഴിമുട്ടി ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ പെൺ വീട്ടുകാർ വന്ന വഴിക്ക് തന്നെ തിരിച്ചു പോയി..!!!


ഇനിയൊരു..
കോർണ്ണർപീസ്..!
...........................
ഈ ബ്ലെഡി മാളക്കാരും പൂപ്പത്തിക്കാരും കാരണം കല്യാണം പോലും കഴിക്കാൻ പറ്റാതെ നമ്മുടെ കണ്ണൻ നായർ ക്രോണിക് ബാച്ചിലറായി.


ആ കണ്ണൻ നായർ ഇന്ന് പൂപ്പത്തിക്കും മാളക്കും ഇടയിൽ നേരത്തേ കല്യാണം കഴിച്ച്..വീടും കുടിയുമായി കഴിയുന്ന ഹതഭാഗ്യരായ പൂപ്പത്തിയിലെ നാട്ടുകാരേയും.. മാളയിലെ കൂട്ടുകാരേയും നോക്കി കൊഞ്ഞനം കുത്തി നടക്കുകയാണ്.
അവരുടെയെല്ലാം ഇടയിലൂടെ ഒറ്റയാൻ ജീവിതം അടിച്ചു പൊളിച്ച്.!!!
.......................................
സുരേഷ് ബാബു.
മാളകാഴ്ചകൾ..!


No comments:

Post a Comment