മാളയിൽ പരിഭ്രാന്തി പരത്തിയ മുറപോത്ത് അവസ്സാനം
വലിയപറമ്പിലെ കരീമിന്റെ മനോധൈര്യത്തിന് മുന്നിൽ
കീഴടങ്ങി.. കൊല്ലാൻ
ഇറങ്ങിയവരും, കൊല്ലപ്പെടാൻ പോകുന്നവനും തമ്മിലുള്ള ജെല്ലിക്കെട്ടിനാണ് ഇന്ന്
രാവിലെ മുതൽ മാള അങ്ങാടിയും
പരിസരങ്ങളും സാക്ഷിയായത്..
KSRTC സ്റ്റേഷന് സമീപത്തെ കശാപ്പുശാലയുടെ
മുന്നിൽ വെച്ച് അക്രമാസക്തനായ പോത്ത്
മാളത്തോട് വഴി നീന്തി
Bed കോളേജിന്റെ മുന്നിലെ കാട്ടിലെത്തി ഒളിച്ചു..
ഒരു തവണ പിടിക്കാൻ
കഴിയുന്ന അടുത്തു വരെ രണ്ടുപേർ
എത്തി എങ്കിലും ആ സമയം
അവരെ ആക്രമിച്ചത് പോത്തായിരുന്നില്ല
പോത്തിന് സമീപം നിന്നിരുന്ന തെങ്ങിൽ
ചുറ്റി കിടന്നിരുന്ന മൂർഖൻ പാമ്പായിരുന്നു.. പാമ്പിനെ
കണ്ടതോടെ പോത്തിനെ ഉപേക്ഷിച്ച് അവർ
ഓടി രക്ഷപ്പെട്ടു..
പിന്നീട്
Bed കോളേജിന് മുൻഭാഗത്തെത്തിയ പോത്തിനോട് അടുക്കാൻ ശ്രമിച്ച
മറ്റൊരു സംഘത്തിന് നേരേയും പോത്ത്
പാഞ്ഞടുത്തു... തല നാരിഴക്കാണ്
അവർ പോത്തിന്റെ
കുത്തേൽക്കാതെ രക്ഷപ്പെട്ടത് അപകടം
മണത്ത അവരും ശ്രമം ഉപേക്ഷിച്ച്
പിൻവാങ്ങി..
കാര്യങ്ങൾ
കൈവിട്ട് പോയതോടെ പോത്തിന്റെ
ഉടമ പോലീസ് സ്റ്റേഷനുമായി
ബന്ധപ്പെട്ടു... എന്തായാലും
പോത്തിന്റെ പേരിൽ കേസെടുക്കാൻ കഴിയില്ലെന്നും ആ
പോത്ത് ആരെയെങ്കിലും ആക്രമിച്ചതായി പരാതി ലഭിച്ചാൽ ഉടമയുടെ
പേരിൽ കേസെടുക്കും എന്നുമുള്ള കർശന നിലപാടാണ്
പോലീസ് സ്വീകരിച്ചത്.. അതോടെ നിയമവഴി തപ്പി
പോയ പോത്തുടമ വീണ്ടും
അങ്കലാപ്പിലായി..
വിവരം അറിഞ്ഞ് വലിയപറമ്പിൽ
നിന്നും എത്തിയ കസാപ്പുകാരൻ സംസം
കരീം കളത്തിലിറങ്ങി അവൻ
മറ്റൊരു എരുമയെ മറയാക്കി പോത്തിനോട്
ഏതാണ്ട് ഒരു തെങ്ങുംപാട്
അകലം വരെ എത്തി അവിടെ
വെച്ച് പോത്തും കരീമും തമ്മിൽ
ഏറെ നേരം നേർക്കുനേർ
നോക്കി നിന്നു അതിനിടയിൽ രണ്ട്
തവണ കരീമിനെ ലക്ഷ്യമാക്കി
പോത്ത് പാഞ്ഞടുത്തു..
വീണ്ടും അക്രമിക്കാൻ ഒരുങ്ങിയെങ്കിലും കരീം തന്ത്രപരമായി ഒഴിഞ്ഞുമാറി
അവസ്സാനം കരീമിന്റെ മനോധൈര്യത്തിന് മുന്നിൽ
പോത്ത് കീഴടങ്ങി..
അതോടെ കളി കരീമിനോട്
വേണ്ടെന്ന് മാളയിലെ പോത്തുകൾ തിരിച്ചറിഞ്ഞു..!
xxxxxxxxxxxxxxxxx
#മാളകാഴ്ച്ചകൾ
No comments:
Post a Comment